പണിമുടക്കില്‍ പങ്കെടുക്കാത്തതിന് കെഎസ്ആര്‍ടിസി ജീവനക്കാരനെ മര്‍ദ്ദിച്ചു
പണിമുടക്കില്‍ പങ്കെടുക്കാത്തതിന് കെഎസ്ആര്‍ടിസി ജീവനക്കാരനെ ഒരു സംഘം ജീവനക്കാര്‍ മര്‍ദ്ധിച്ചതായി പരാതി.മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടറായ കല്ലോടി സ്വദേശി എന്‍.എ ഷാജി(42)യെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സതേടി.ഇന്ന് വൈകിട്ട് 7.30ഓടെയാണ് സംഭവം.കഴിഞ്ഞ ദിവസം പണിമുടക്ക് ദിനത്തില്‍ തിരുവനന്തപുരത്തേക്കുള്ള ബസ്സില്‍ ഷാജി ഡ്യൂട്ടി ചെയ്തിരുന്നു.മുന്‍ കൂട്ടി റിസര്‍വേഷന്‍ ഉണ്ടായിരുന്ന ബസ്സില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാനാണ് പണിമുടക്ക് ദിവസത്തില്‍ ഷാജി ഡ്യൂട്ടി ചെയ്തത്.ഷാജി ഡ്യൂട്ടിയ്ക്ക് ഹാജരായതില്‍ പ്രകോപിതരായ ചില ജീവനക്കാര്‍ ഷാജിയെ ഭീഷണിപ്പെടുത്തിയിരുന്നു.മാനന്തവാടി ഡിപ്പോയിലെ കണ്ടാലറിയാവുന്നവരാണ് തന്നെ മര്‍ദ്ധിച്ചതെന്ന് ഷാജി പറഞ്ഞു.കല്ലുകൊണ്ടുള്ള അടിയില്‍ ഷാജിയുടെ ഇടതു കണ്ണിനു താഴെയും,നെറ്റിയിലും പരുക്കേറ്റിട്ടുണ്ട്.