നിര്‍ബന്ധിത വാക്സീനേഷന്‍ പാടില്ലെന്ന് സുപ്രീം കോടതി;

0

വാക്‌സീന്‍ എടുക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് വ്യക്തിയുടെ ശാരീരിക സമഗ്രതയ്ക്കുള്ള അവകാശത്തില്‍ വാക്സീനേഷന്‍ സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള അവകാശവും ഉള്‍പ്പെടുമെന്നും കോടതി നിരീക്ഷിച്ചു. എല്‍. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ചിന്റെതാണ് സുപ്രധാന ഉത്തരവ്. സംസ്ഥാനങ്ങളിലെ വാക്സീനേഷന്‍ മാനദണ്ഡം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ണായക നിര്‍ദേശം. വാക്‌സീനുകളുടെ ക്ലിനിക്കല്‍ പരീക്ഷണ ഫലം ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

രാജ്യത്ത് കോവിഡ് നാലാം തരംഗം ഇല്ലെന്ന് ഐസിഎംആര്‍; 24 മണിക്കൂറില്‍ 3,157 കേസുകള്‍
വാക്സീന്‍ എടുക്കാത്തവരില്‍നിന്ന് കോവിഡ് പകരാനുള്ള സാധ്യത, വാക്സീന്‍ എടുത്തവരില്‍നിന്നുള്ള പകര്‍ച്ചാ സാധ്യതയേക്കാള്‍ കൂടുതലാണെന്നു കാണിക്കാനുള്ള മതിയായ രേഖകള്‍ സര്‍ക്കാരുകള്‍ ഹാജരാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ പരാമര്‍ശം. ഇതുമായി ബന്ധപ്പെട്ട കൃത്യതയുള്ള വിവരങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങള്‍ക്കു കൈമാറിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. വാക്സീന്‍ സ്വീകരിക്കാത്ത ആളുകള്‍ക്ക് സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞു.

നിലവിലെ നിര്‍ദേശം കോടതിക്ക് മുമ്പാകെ വന്ന ഹര്‍ജിയില്‍ മാത്രമായി പരിമിതപ്പെടുത്തിയതിനാല്‍ പകര്‍ച്ചവ്യാധി വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി ഭാവിയില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെ ബാധിക്കില്ല. നിലവിലെ വാക്സീന്‍ നയം യുക്തിരഹിതമാണെന്ന് പറയാനാകില്ലെന്നു കോടതി നിരീക്ഷിച്ചു. ഇതിനകം പുറപ്പെടുവിച്ച എല്ലാ വാക്സീന്‍ ഉത്തരവുകളും അവലോകനം ചെയ്യാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ അധികാരികളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും സുപ്രീം കോടതി നിര്‍ദേശിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!