ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ഇടവക തിരുന്നാളും സുവര്‍ണ്ണ ജൂബിലിയും
വെള്ളമുണ്ട പുളിഞ്ഞാല്‍ ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ ഇടവക തിരുന്നാളും , സുവര്‍ണ്ണ ജൂബിലിയും ഏപ്രില്‍ 29,30 മെയ് 1 തീയതികളില്‍ നടക്കും. മെയ് 1 ന് നടക്കുന്ന പൊതുയോഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയായിരിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഈ വര്‍ഷം, തിരുന്നാള്‍ ആചരണത്തിന്റെ കൊടിയേറ്റ് വെള്ളിയാഴ്ച വികാരി ഫാ .ഷാജി മേക്കര നടത്തി.
കോട്ടയം , എറണാകുളം ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടിയേറിയ ക്‌നാനായ 1972 ല്‍ സ്വന്തമായി ദേവാലയം നിര്‍മിച്ചു . 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഈ വര്‍ഷം, തിരുന്നാള്‍ ആചരണത്തിന്റെ കൊടിയേറ്റ് വെള്ളിയാഴ്ച വികാരി ഫാ .ഷാജി മേക്കര നടത്തി. തുടര്‍ന്ന് മലങ്കര റീത്തില്‍ കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ബലിയര്‍പ്പിക്കുന്നു. തുടര്‍ന്ന് മുന്‍ കൈക്കാരന്മാര്‍ , കപ്യാര്‍മാര്‍ , കണക്കമാര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ വികാരി ഫാ .ഷാജി മേക്കര , മുട്ടത്തില്‍ ബിജു , തോട്ടത്തില്‍ ജെയിംസ് ഷാജന്‍ കൊച്ചേരില്‍ ,റെജി ഉള്ളാടപുള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.