ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ആധുനിക ട്രോമ കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നൂതന സംവിധാനങ്ങളുമായാണ് സെന്ററില്‍ ഒരുക്കിയിട്ടുള്ളത്. ന്യൂറോസര്‍ജറി രംഗത്ത് 17 വര്‍ഷം പ്രവര്‍ത്തിപരിചയമുള്ള ഡോ.എസ് ജയകുമാരന്റെ നേതൃത്വത്തില്‍, അസ്ഥിരോഗം, ജനറല്‍ സര്‍ജറി, മാക്‌സിലോ ഫേഷ്യല്‍ സര്‍ജറി, അത്യാഹിതം, ഇഎന്‍ടി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സംഘമാണ് പ്രസ്തുത സെന്ററിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ന്യൂറോ സര്‍ജ്ജന്‍ ഡോ. എസ്. ജയകുമാരന്‍, ഓര്‍ത്തോ സര്‍ജ്ജന്‍ ഡോ. ഷമീര്‍ ഇസ്മായില്‍, ജനറല്‍ സര്‍ജ്ജന്‍ ഡോ. രാകേഷ് ബി എ, ഇ എന്‍ ടി സര്‍ജ്ജന്‍ ഡോ. ജോര്‍ജ്ജ് കെ ജോര്‍ജ്ജ്, മാക്‌സിലോ ഫേഷ്യല്‍ സര്‍ജ്ജന്‍ ഡോ. പ്രദീപ് പൈസാരി, എമര്‍ജന്‍സി ഫിസിഷ്യന്‍ ഡോ. സര്‍ഫറാജ് ഷെയ്ഖ്, ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. വാസിഫ് മായന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. ഷാനവാസ് പള്ളിയാല്‍ എന്നിവര്‍ പങ്കെടുത്തു.