കേരളത്തിലെ ആദ്യ വനിതാ ചേംബര്‍ ഓഫ് കൊമേഴ്‌സ് രൂപീകരിച്ചു

0

വനിതാ സംരംഭകരെയും പ്രൊഫഷനലുകളെയും മാത്രം ഉള്‍പ്പടുത്തി കേരളത്തില്‍ ആദ്യമായി ചേമ്പര്‍ ഓഫ് കൊമേഴ്‌സ് രൂപികരിച്ചു. വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്ന പേരിലാണ് സ്വതന്ത്ര വനിതാ സംരംഭക സംഘടനക്ക് രൂപം കൊടുത്തിട്ടുള്ളത്. യുവ വനിതാ സംരംഭക അന്ന ബെന്നിയാണ് സംഘടനയുടെ പ്രസിഡന്റ്. ബിന്ദു മില്‍ട്ടണ്‍ സംഘടനയുടെ സെക്രട്ടറിയാണ് . ഡോക്ടര്‍ നിഷ ബിപിന്‍ ട്രഷററും പത്മിനി ചക്രപാണി ജോയിന്റ് സെക്രട്ടറിയുമാണ് . ബിന്ദു ബെന്നി, ശബ്‌നം, ബീന സുരേഷ് എന്നിവര്‍ എക്‌സിക്യൂട്ടീവ് മെബര്‍മാരാണ്. കല്‍പ്പറ്റയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.കല്‍പ്പറ്റയിലാണ് വിമന്‍ ചേംബറിന്റെ ആസ്ഥാനം.

സാമ്പത്തിക മേഖലയിലെ സ്ത്രീ സംരംഭകരെ ഒരു കുട കീഴില്‍ അണി നിരത്തുകയാണ് ലക്ഷ്യം. വയനാട്ടിലെ ഗ്രാമീണ മേഖലയിലെ വനിതാ സംരംഭകര്‍ക്ക് വേണ്ടി റൂറല്‍ വില്ലേജ് സംരംഭക പ്രോഗ്രാമിനും( റൂറല്‍ വില്ലജ് എന്റര്‍പ്രെനിയര്‍ഷിപ്പ് പ്രോഗ്രാം) സംഘടന നേതൃത്വം നല്‍കും. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ഉന്നമനത്തിനായി സ്‌കില്‍ ഡെവലപ്മന്റ്‌റ് പദ്ധതികള്‍ ഏറ്റെടുത്തു നടത്തും.ഒപ്പം ചെറുകിട വനിത സംരംഭകരുടെ തൊഴില്‍ മികവ് പരിശീലനത്തിനം അവരുടെ ഉല്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കും സംഘടനയുടെ കൈത്താങ്ങുണ്ടാകും. ഇതിനായി രാജ്യത്തെ പ്രമുഖ വനിത സംരംഭകരുടെയും വ്യവസായ സ്ഥാപനങ്ങളുടെയും സഹായം ഉറപ്പാക്കും. വനിതാ സംരംഭകര്‍ക്ക് ദേശീയ – അന്തര്‍ദേശീയ തലങ്ങളിലെ പ്രമുഖ സംരംഭകരുമായി സംവദിക്കാനും ആശയങ്ങള്‍ പങ്കുവെക്കാനും സംഘടന അവസരം ഒരുക്കും. സംരംഭക മേഖലകളിലെ സ്പന്ദനങ്ങള്‍ അറിയുന്നതിനും സാങ്കേതിക-മാര്‍ക്കറ്റിങ് മേഖലയിലെ മാറ്റങ്ങള്‍ പരിചയപ്പെടുത്തുന്നതിനും സംഘടന വേദിയൊരുക്കുമെന്നും -ഭാരവാഹികള്‍ പറഞ്ഞു. വനിത സംരംഭകര്‍ക്ക് ദേശീയ-അന്തര്‍ദേശീയ കോണ്ഫറന്‌സുകള്‍ , ബി ടു ബി യോഗങ്ങള്‍, ശില്പശാലകള്‍, തുടങ്ങിയവയില്‍ പങ്കെടുക്കാനും മറ്റും സംഘടന അവസരം നല്‍കും.

Leave A Reply

Your email address will not be published.

error: Content is protected !!