അകാലത്തില്‍ വിടപറഞ്ഞ ബത്തേരി സ്വദേശി പ്രൊഫ. കെ രാജഗോപാല്‍ രചിച്ച ഇരുളിലെ വെളളിനൂലുകള്‍ എന്ന കവിതാസമാഹരത്തിന്റെ പ്രകാശനം മെയ് ഒന്നിന് വൈകിട്ട് മൂന്ന് മണിക്ക് സുല്‍ത്താന്‍ ബത്തേരി ടൗണ്‍ഹാളില്‍ നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുസ്തക പ്രകാശനം കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വ്വഹിക്കും. ചടങ്ങ് നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ് ഉല്‍ഘാടനം ചെയ്യും. പരിപാടിയില്‍ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്നും പുസ്തക പ്രകാശനത്തിന് ശേഷം ഗ്രാമഫോണ്‍ സംഗീത കൂട്ടായ്മയുടെ സംഗീതസന്ധ്യയും അരങ്ങേറുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.