വയനാട് ജില്ലയുടെ പശ്ചാത്തല വികസനത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതികളാണ് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ച വയനാട് അഡീഷണല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തുകയെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ഡോ.ആര്‍.രാമകുമാര്‍. സ്റ്റേറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തി ബജറ്റില്‍ ജില്ലയ്ക്ക് അനുവദിച്ച 75 കോടിയുടെ പാക്കേജില്‍ ഉള്‍പ്പെടുത്തേണ്ട പദ്ധതികളെ സംബന്ധിച്ച് ജില്ലാ ആസൂത്രണ ഹാളില്‍ വിപുലമായ ആലോചനാ യോഗം ചേര്‍ന്നു. ഇത് സംബന്ധിച്ച് വിവിധ വകുപ്പുകള്‍ പദ്ധതി രൂപരേഖ തയ്യാറാക്കും. ജില്ലയിലെ കാര്‍ഷിക, മൃഗ സംരക്ഷണ, ഉന്നത വിദ്യഭ്യാസ, ആരോഗ്യ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പദ്ധതികള്‍ യോഗം ചര്‍ച്ചചെയ്തു. 2023 മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന പദ്ധതികള്‍ക്കാണ് അനുമതി നല്‍കുക. ആസൂത്രണ ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുന്നതോടെ പ്രവൃത്തികള്‍ ആരംഭിക്കും. സംസ്ഥാനതലത്തില്‍ എസ്.എല്‍.ഇ. സിയും ജില്ലാതലത്തില്‍ ജില്ലാ കളക്ടറും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ ഗീത, ആസുത്രണ ബോര്‍ഡ് കൃഷി വിഭാഗം ചീഫ് എസ്.എസ് നാഗേഷ്, ഡിസ്ട്രിക് പ്ലാനിങ് ഓഫീസര്‍ ആര്‍ മണിലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍, തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍, വയനാട് പാക്കേജ് എക്സ്പേര്‍ട്ട് സബ് ഗ്രൂപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.