കനത്ത മഴയിലും കാറ്റിലും മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. കല്‍പ്പറ്റ ചുഴലി രാജ്‌നിവാസിലെ രവിയുടെ വീടാണ് തകര്‍ന്നത്. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പ്ലാവ് മരം വീടിന് മുകളിലേക്ക് കടപുഴകി വീണ് അടുക്കളയോട് ചേര്‍ന്ന ഭാഗം തകര്‍ന്നു. കഴിഞ്ഞ ആഴ്ചയില്‍ രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് കല്‍പ്പറ്റയില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന രവി വീട് നവീകരിച്ചത്. രവി അടക്കം എട്ട് പേരാണ് ഇവിടെ താമസിക്കുന്നത്. അപകടസമയത്ത് എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു. അര്‍ഹമായ നഷ്ട പരിഹാരം ലഭിക്കുന്നതിനുള്ള നടപടികളുണ്ടാവണമെന്നാണ് വീട്ടുകാരുടെ ആവശ്യം.