വയനാട് ജില്ലാ ജനമൈത്രി പൊലിസീന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി മുത്തങ്ങ വന്യജീവിസങ്കേതത്തിലേക്ക് ഉല്ലാസ യാത്രസംഘടിപ്പിച്ചു. ഇതോടൊപ്പം നിയമബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. സ്ത്രീകളും പുരുഷന്മാരുമടക്കം 50 പേരാണ് ഉല്ലാസയാത്രയില്‍ പങ്കാളികളായത്.ജീവിതത്തിന്റെ നല്ലൊരു പങ്ക് സമൂഹത്തിനായി മാറ്റിവെച്ചവരാണ് ഇന്ന് സുല്‍ത്താന്‍ ബത്തേരി പൊലിസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ഒത്തുകൂടിയത്.പൊലീസ് നിങ്ങള്‍ക്കൊപ്പമുണ്ടെന്ന സന്ദേശം നല്‍കിയാണ് ഇത്തരമൊരു യാത്ര സംഘടിപ്പിച്ചതെന്നും യാത്ര ഉദ്ഘാടനം ചെയ്ത വയനാട് ജില്ലാ അഡീഷണല്‍ എസ് പി ജി സാബു പറഞ്ഞു.സംസ്ഥാനത്ത് ആദ്യമായി ജില്ലയിലാണ് ഇത്തരത്തില്‍ ജനമൈത്രി പൊലിസ് ഉല്ലാസ യാത്രസംഘടിപ്പിച്ചത്.
തുടര്‍ന്ന് ചെറിയൊരു ചടങ്ങിന് ശേഷം ഇവര്‍ വയനാട് വന്യജീവിസങ്കേതത്തിലെ മുത്തങ്ങയിലേക്ക് യാത്രതിരിച്ചു. ആടിയും പാടിയും പരസ്പരം വിശേഷങ്ങള്‍ പങ്കുവെച്ചും കൂട്ടുകൂടിയും ഇവര്‍ യാത്ര ആഘോഷമാക്കി കാട് കണ്ടു. കൂടാതെ നിയമബോധവല്‍ക്കരണ ക്ലാസും ഇവര്‍ക്കായി സംഘടിപ്പിച്ചിരുന്നു. ഇവര്‍ക്കായി ഭക്ഷണവും ജനമൈത്രി പൊലിസ് ഒരുക്കിയിരുന്നു. തുടര്‍ന്ന് ഉച്ചയോടെയാണ് കാട് കണ്ട് സംഘം മടങ്ങിയത്. സംസ്ഥാനത്ത് ആദ്യമായി ജില്ലയിലാണ് ഇത്തരത്തില്‍ ജനമൈത്രി പൊലിസ് ഉല്ലാസ യാത്രസംഘടിപ്പിച്ചത്.ബത്തേരി എസ് എച്ച് ഒ പൊലിസ് ഇന്‍സ്പെക്ടര്‍ കെ പി ബെന്നി അധ്യക്ഷനായി. ജനമൈത്രി പൊലിസ് ജില്ലാ നോഡല്‍ ഓഫീസര്‍ ശശീധരന്‍, ബത്തേരി എ എസ് ഐ സണ്ണി ജോസഫ്, പ്രഭാകരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.