അനധികൃത പാര്‍ക്കിങ് കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു

0

 

സുല്‍ത്താന്‍ ബ്ത്തേരി ചുങ്കം ദ്വാരക റോഡില്‍ അനധികൃത പാര്‍ക്കിങ് വാഹന – കാല്‍നടയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. റോഡിന്റെ ഇരുവശങ്ങളിലും യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് നോ പാര്‍ക്കിങ് ബോര്‍ഡിന്കീഴില്‍വരെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. പലപ്പോഴും ഇത് വാഹന കാല്‍നടയാത്രക്കാര്‍ തമ്മില്‍ വാക്ക് തര്‍ക്കങ്ങള്‍ക്കും കാരണമാകുന്നുണ്ട്

ഏറെ തിരക്കുള്ള ചുങ്കം ദ്വാരക റോഡിലെ അനധികൃത പാര്‍ക്കിങ്ങാണ് വാഹന കാല്‍നടയാത്രക്കാര്‍്ക്ക് ദുരിതമാകുന്നത്. വീതികുറവുള്ള റോഡിന്റെ ഇരവശങ്ങളിലുമായാണ് ഇരുചക്രവാഹനങ്ങളും കാറും പാര്‍്ക്ക് ചെയ്യുന്നത്. ഇത് വാഹനങ്ങള്‍ കടന്നുപോകാന്‍ ബുദ്ധിമുട്ടാകുന്നു. പ്രദേശത്ത് സപ്ലൈകോ ഔട്ട് ലെറ്റ്, ബാങ്കും നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. റോഡിലെ അനധികൃത പാര്‍ക്കിങ് കാരണം ഈ സ്ഥാപനങ്ങളിലേക്ക് വരുന്നവര്‍ക്ക് ബുദ്ധിമുട്ടാകുകയാണ്. പലപ്പോഴുമിത് എതിരെ വരുന്ന വാഹനങ്ങള്‍തമ്മില്‍ വശം ഒതുങ്ങികൊടുക്കാനാകത്തതിനും അതുമൂലം വാക്ക്തര്‍ക്കങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ റോഡിലെ അനധികൃത പാര്‍ക്കിങ്ങിന് പരിഹാരം കാണണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!