ബോധവത്ക്കരണ ശില്‍പശാല സംഘടിപ്പിച്ചു

0

 

വയനാട് ജില്ലാ പ്രൊബേഷന്‍ ഓഫീസും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും ചേര്‍ന്ന് കല്‍പ്പറ്റയില്‍ ബോധവത്ക്കരണ ശില്‍പശാല സംഘടിപ്പിച്ചു.ജില്ലയിലെ 12 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അധ്യാപകരും പഠിതാക്കളുമായിട്ടാണ് ശില്‍പശാലയില്‍ എത്തിയത്.കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് സമീപം സ്വകാര്യ ഹോട്ടലില്‍ ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജ് എം.വി രാജകുമാരയുടെ അധ്യക്ഷതയില്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ. ഹാരിസ് ഉദ്ഘാടനം ചെയ്തു.സാമൂഹികനീതി വകുപ്പിന്റെ നേര്‍വഴി പദ്ധതി, 1958 ലെ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്സ് ആക്ട് എന്നിവയെ കുറിച്ചായിരുന്നു ശില്‍പശാല.സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ കെ. രാജേഷ് മുഖ്യപ്രഭാഷണം നടത്തി.

കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും പ്രസക്തിയുള്ളതും എന്നാല്‍ അധികം ഉപയോഗപ്പെടുത്താത്തതുമായ നിയമമാണ് പ്രൊബേഷന്‍ ആക്ടെന്നും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് മനുഷ്യത്വമുള്ള മുഖം വേണമെന്നതാണ് ഈ നിയമത്തിന്റെ അകക്കാമ്പെന്നും ജില്ലാ ജഡ്ജ് പറഞ്ഞു.ഫസ്റ്റ് അഡീഷണല്‍ ജഡ്ജ് രാജകുമാര എം.വി, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹരിപ്രിയ പി. നമ്പ്യാര്‍, എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ.കെ. പ്രജിത്ത്, പ്രൊബേഷന്‍ അസിസ്റ്റന്റ് മുഹമ്മദ് അജ്മല്‍ പി സംസാരിച്ചു. ട്രൈനര്‍ അഷ്റഫ് വാലി ഐസ് ബ്രേക്കിങ് സെഷന് നേതൃത്വം നല്‍കി. രണ്ടര മണിക്കൂര്‍ നീണ്ട ബോധവത്ക്കരണ ക്ലാസിനിടെ നടന്ന ലഘുവിനോദ പരിപാടികളിലും ജഡ്ജിമാര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!