സൗജന്യ ഭക്ഷ്യധാന്യം നല്‍കുന്നത് 6 മാസം കൂടി നീട്ടി

0

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പ്രകാരം സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതു സെപ്റ്റംബര്‍ വരെ 6 മാസത്തേക്കു കൂടി നീട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞ് സ്ഥിതി മെച്ചപ്പെട്ടെങ്കിലും പദ്ധതി നീട്ടുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. 3.4 ലക്ഷം കോടി രൂപ ചെലവില്‍ 1003 ലക്ഷം ടണ്‍ ധാന്യങ്ങളാണ് കോവിഡ് പ്രതിസന്ധിക്കിടെ വിതരണം ചെയ്തത്. 2020 മാര്‍ച്ചില്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ 80 കോടി ഗുണഭോക്താക്കളുണ്ട്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള റേഷനു പുറമേയാണിത്.

Leave A Reply

Your email address will not be published.

error: Content is protected !!