റേഷന്‍ കടകള്‍ ഇന്ന് തുറക്കും

0

റേഷന്‍ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും.ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയതായി ഭക്ഷ്യമന്ത്രി അറിയിച്ചു. മാര്‍ച്ച് 28, 29 തിയതികളില്‍ വിവിധ ട്രേഡ് യൂണിയന്‍ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ഇത് റേഷന്‍ വിതരണം തടസപ്പെടുത്തിയേക്കാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് റേഷന്‍ കടകള്‍ ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.മാര്‍ച്ച് 28, 29 ദിവസങ്ങളില്‍ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ് തൊഴിലാളി യൂണിയനുകള്‍. ഗതാഗതം, ബാങ്ക്, കൃഷി തുടങ്ങി നിരവധി മേഖലകളിലെ തൊഴിലാളികളാണ് പണി മുടക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!