ജലത്തെ വില മതിക്കൂക എന്ന ജല്‍ ജീവന് മിഷന് പദ്ധതിയുടെ ഭാഗമായി ലോക ജലദിനത്തോട് അനുബന്ധിച്ച് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ ജലസരംക്ഷണ സന്ദേശയാത്ര നടത്തി. പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംരക്ഷണയാത്രയുടെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസി:ഗിരിജ കൃഷ്ണന് ഉദ്ഘാടനം ചെയ്തു. സന്ദേശ യാത്ര ഭൂദാനം, വിജയ ഹയര്‍ സെക്കണ്ടറി സ്കൂള്‍, കാപ്പിസെറ്റ് പുല്‍പ്പള്ളി ടൗണ്‍ എന്നിവിടങ്ങളില്‍ സന്ദേശ യാത്ര നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അധ്യക്ഷനായി.
സ്കൂള്‍ മാനേജര്‍ കെ ആര് ജയറാം ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം.ഡി കരുണാകരന്, ജോളി നരിതൂക്കില്‍, സിന്ധു ബാബു പി.പി.തോമസ്, തോമസ് മിറര്‍, ഡോ.പി.എഫ്. മേരി, ഷൈന്‍ ദേവസ്യ, സിന്ദു ബാബു, എന്നിവര്‍ സംസാരിച്ചു.