ഇന്ന് ലോക അങ്ങാടിക്കുരുവി ദിനം.

0

അങ്ങാടിക്കുരുവികളുടെ സംരക്ഷണം ലക്ഷ്യമിട്ട് ജനങ്ങളില്‍ അവബോധം വളര്‍ത്തുവാനായി ആചരിക്കുന്ന ദിനമാണ് ലോക അങ്ങാടിക്കുരുവി ദിനം. കീടനാശിനികളുടെ ഉപയോഗം, മൊബൈല്‍ ടവറുകളില്‍ നിന്നുള്ള വികിരണങ്ങള്‍, ആവാസവ്യവസ്ഥയുടെ തകര്‍ച്ച, എന്നീ പ്രധാന കാരണങ്ങളാലാണ് ഇന്ന് അങ്ങാടിക്കുരുവികള്‍ വേഗത്തില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്.നേരിട്ടല്ലെങ്കിലും മനുഷ്യരുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് കുരുവികളുടെ ജീവിതം.

മനുഷ്യര്‍ പാര്‍ക്കുന്ന ഇടങ്ങളെ ചുറ്റിപ്പറ്റിയാണ് അവയും ജീവിതം കണ്ടെത്തുന്നത്. വീടുകളുടെ മേല്‍ക്കൂരകളിലും മരങ്ങളിലുമൊക്കെ കൂടുണ്ടാക്കി ജീവിച്ചിരുന്ന അവയ്ക്ക്, മനുഷ്യരുടെ ഭവന സങ്കല്‍പങ്ങള്‍ മാറിമറിഞ്ഞത് തിരിച്ചടിയായി. ഓല, ഓട് വീടുകള്‍ ടെറസ് വീടുകള്‍ക്ക് വഴിമാറുകയും മരങ്ങള്‍ കൂട്ടത്തോടെ വെട്ടിമാറ്റപ്പെടുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും കുരുവികളുടെ വാസസ്ഥലവും നിലനില്‍പ്പ് തന്നെയും ഇല്ലാതായി.കുരുവികളെയും മറ്റു പക്ഷികളെയും സംരക്ഷിക്കാന്‍ നമ്മെക്കൊണ്ട് ആവുന്നതെല്ലാം ചെയ്യാം. വീട്ടിന് പുറത്തോ മരക്കൊമ്പുകളിലോ ചെറിയ പാത്രങ്ങളില്‍ വെള്ളം നിറച്ച് കെട്ടിത്തൂക്കിയിടാം. അവശേഷിക്കുന്ന മരങ്ങളെയെങ്കിലും സംരക്ഷിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!