സില്‍വര്‍ലൈന്‍ വിഷയത്തില്‍ ജനങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നും തങ്ങള്‍ സര്‍ക്കാരിനൊപ്പമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജ്യസഭാ സീറ്റ് ലഭിച്ച പശ്ചാത്തലത്തില്‍ സില്‍വര്‍ലൈന്‍, മദ്യനയം, ലോകായുക്ത എന്നിവയില്‍ സിപിഐയുടെ ഇനിയുള്ള നിലപാടിനായി കാത്തിരിക്കുകയാണെന്ന് എല്‍ജെഡി നേതാവ് എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞതിന് പിന്നാലെയാണ് കാനത്തിന്റെ പ്രതികരണം.വയനാട് പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനം നടത്തിയതിന് ശേഷമേ പദ്ധതി ആരംഭിക്കുകയുള്ളൂ. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയില്ലെന്ന് സര്‍ക്കാര്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തില്‍ നിന്നുള്ള 19 യു.ഡി.എഫ് എം.പിമാര്‍ സംസ്ഥാനത്തിന്റെ വികസനത്തിന് എതിരായി ഡെല്‍ഹിയില്‍ പോയി മെമ്മോറാണ്ടം കൊടുത്തത് സാധാരണ നിലയിലുള്ള നടപടിയില്ല. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ തീര്‍ത്തും തെറ്റായ സമീപനമാണ് കോണ്‍?ഗ്രസും ബി.ജെ.പിയും കൈക്കൊണ്ടിരിക്കുന്നത്, അദ്ദേഹം പറഞ്ഞു.