സുല്‍ത്താന്‍ ബത്തേരി കുപ്പാടി ഗവണ്‍മെന്റ് സ്‌കൂളിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. കഴിഞ്ഞ രാത്രിയില്‍ സ്‌കൂള്‍ ബസ് എറിഞ്ഞു തകര്‍ത്ത സാമൂഹ്യ വിരുദ്ധര്‍ കഴിഞ്ഞദിവസം സ്‌കൂളിലെ ക്ലാസ് മുറികളുടെയും ഓഫീസ് മുറിയുടെ ജനല്‍ച്ചില്ലുകളും സമാനരീതിയില്‍ തകര്‍ത്തു. സംഭവത്തില്‍ പ്രതിഷേധവുമായി പിടിഎ രംഗത്ത്. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് ആവശ്യം.കുപ്പാടി ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ കോമ്പൗണ്ടില്‍ നിറുത്തിയിട്ടിരുന്ന ബസിന്റെ ചില്ലാണ് കഴിഞ്ഞ രാത്രിയില്‍ സാമൂഹികവിരുദ്ധര്‍ എറിഞ്ഞ് തകര്‍ത്തത്.
ബസിന്റെ പുറകുവശത്തെ ചില്ലാണ് തകര്‍ക്കപ്പെട്ടത്. പുറമേ ബസിന്റെ പല ഭാഗങ്ങളിലും കല്ലേറ് എറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും സ്‌കൂളിനെതിരെ സമാനമായ രീതിയിലുള്ള ആക്രമണം ഉണ്ടായിരുന്നു. സ്‌കൂളിന്റെ ജനല്‍ച്ചില്ലുകളും ഇത്തരത്തില്‍ തകര്‍ക്കപ്പെട്ടിരുന്നു. സംഭവത്തില്‍ പ്രതിഷേധവുമായി പിടിഎ യും രംഗത്തെത്തി. സ്‌കൂളിന് നേരെ തുടര്‍ച്ചയായുണ്ടാകുന്ന സാമൂഹ്യ വിരുദ്ധ ശല്യത്തിനെതിരെ ശക്തമായ നടപടി വേണമെന്നാണ് ആവശ്യം ഉയരുന്നത്.സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം അരംഭിച്ചു.