ആറാമത് വയനാട് വിത്തുത്സവത്തിന് തുടക്കം

0

 

വയനാടിന്റെ സമ്പന്നമായ കാര്‍ഷിക വൈവിധ്യത്തിന്റെ നേര്‍ക്കാഴ്ചയൊരുക്കി ആറാമത് വയനാട് വിത്തുത്സവത്തിന് തുടക്കം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ വിത്തുത്സവം ഉദ്ഘാടനം ചെയ്തു.ആദിവാസി വികസന സമിതി, സീഡ് കെയര്‍, നബാര്‍ഡ്, കേരള ശാസ്ത്ര സാങ്കേതിക വകുപ്പ്, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുനിസിപ്പല് വൈസ് ചെയര്‌പേഴ്‌സണ് അജിത പരിപാടിയില്‍ അധ്യക്ഷയായി.

സുസ്ഥിര വിത്ത് സംരക്ഷണ രീതികള്മലയോര കൃഷിക്ക്, കാര്ഷിക ജൈവ വൈവിധ്യത്തെ മുഖ്യധാരയില് എത്തിക്കാന് കാലാവസ്ഥ വ്യതിയാനത്തിന്റെയും കോവിഡ് മഹാമാരിയുടെ കാലത്ത് വേണ്ട ഇടപെടലുകള് എന്നീ വിഷയത്തില് സെമിനാറും സംഘടിപ്പിച്ചു. മുനിസിപ്പല് വൈസ് ചെയര്‌പേഴ്‌സണ് അജിത പരിപാടിയില്‍ അധ്യക്ഷയായിരുന്നു. ടി.സിദ്ദീഖ് എം.എല്.എ, മുനിസിപ്പല് കൗണ്‌സിലര് ടി.രാജന്, കണ്ണൂര് യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‌സിലര്, ഡോ. സാബു അബ്ദുള് ഹമീദ്, പ്രിന്‌സിപ്പല് അഗ്രികള്ച്ചര് ഓഫീസര് എ.എഫ്.ഷേര്‌ലി, കുടുംബശ്രീ എ.ഡി.എം.സി വാസു പ്രദീപ്, നബാര്ഡ് എ.ജി.എം ജിഷ വടക്കുംപറമ്ബില്, എന്നിവര്‍ ചടങ്ങില് സംപാച്ചു. മികച്ച സാമൂഹിക കാര്ഷിക ജൈവവൈവിധ്യ സംരക്ഷക അവാര്ഡുകള് സുരേഷ് മരവയല് കുറച്യ തറവാട്, ഗോപിനാഥന് ആലത്തൂര്, അനില് സി, കുമിള്പ്പുര, കുംഭാമ്മ കൊല്ലിയില് എന്നിവര് ഏറ്റുവാങ്ങി. ജോസഫ് ജോണ്, ഡോ. അനില്കുമാര് എന്നിവര് ചേര്‌ന്നെഴുതിയ ‘കാര്ഷിക വിജയഗാഥകള്’ എന്ന പുസ്തകം ജിഷ വടക്കുംപറമ്പില്‍ പ്രകാശനം ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!