കാവുത്സവം തുടങ്ങി കംഫര്‍ട്ട് സ്റ്റേഷന്‍ അടഞ്ഞുതന്നെ
വളളിയൂര്‍ക്കാവിനടുത്തുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നില്ല. പൊതുജനങ്ങള്‍ക്കും മറ്റും വിശ്രമിക്കുവാനും പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുവാനായി 2015 ല്‍ സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിച്ചത്. പ്രവര്‍ത്തനമാരംഭിച്ച് ഏതാനും മാസങ്ങള്‍ മാത്രമാണ് കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥാപനം പൂട്ടി കിടക്കുകയാണ്.എത്രവും വേഗം കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം .അതെ സമയം വൈദ്യുതിയും വെള്ളവും എത്തിച്ച് അടുത്ത ദിവസം തന്നെ കംഫര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.