ഞങ്ങളും ഹീറോയാകും’ പരിപാടി സംഘടിപ്പിച്ചു
പൊതു പരീക്ഷാര്‍ത്ഥികള്‍ക്ക് വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്‍ നടപ്പാക്കുന്ന പ്രത്യേക കരുതല്‍ പരിപാടിയായ ‘ഞങ്ങളും ഹീറോയാകും’ വെള്ളമുണ്ട ഗവ. ഹൈസ്‌കൂളിലും സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ജുനൈദ് കൈപ്പാണി അധ്യക്ഷനായിരുന്നു.നമ്മുടെ കുട്ടികളെ നമുക്ക് തന്നെ ചേര്‍ത്ത് പിടിക്കാം’എന്ന സന്ദേശം മുന്‍ നിര്‍ത്തിയുള്ള പരിപാടിയാണിത്.
വയനാട് ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മംഗലശ്ശേരി നാരായണന്‍,എച്ച്.എം പി.കെ. സുധ,ഡോ.മനു വര്‍ഗീസ്,കെ.ആക്‌സന്‍,ജാബിര്‍ കൈപ്പാണി,അബ്ദുസലാം മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
‘
പരീക്ഷയ്ക്കുവേണ്ടി യഥാവിധി പരിശ്രമിക്കുവാനും അതിനുള്ള ഉത്സാഹം നശിച്ചുപോകാതെ കാത്തുസൂക്ഷിക്കാനും കുട്ടികളെ പ്രാപ്തമാക്കുക,മാനസികസമ്മര്‍ദ്ദം ഇല്ലാതെ പരീക്ഷയെ നേരിടാന്‍ സന്നധമാക്കുക,നല്ല മിടുക്കും കഴിവുമുള്ള കുട്ടികള്‍ ആണെങ്കില്‍ പോലും വിഭ്രാന്തി ബാധിച്ചാല്‍ പരീക്ഷ തരണം ചെയ്യാന്‍ സാധിക്കില്ല. അത് തരണം ചെയ്യാനുളള മാര്‍ഗങ്ങള്‍ മനസ്സിലാക്കി കൊടുക്കല്‍,പരീക്ഷയെ ഒരു നല്ല അനുഭവം ആക്കി മാറ്റാന്‍ വേണ്ട കാര്യങ്ങള്‍ പരിശീലിപ്പിക്കുക ഇതൊക്കെയാണ് പരിപാടിയുടെ ലക്ഷ്യം.