വനിതാ രത്‌നങ്ങളെ ആദരിച്ചു

0

വനിതാ ദിനചാരണത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ വയനാട് ശാഖ വിമന്‍ ഡെന്റല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതാരത്‌നങ്ങളെ ആദരിച്ചു. ജില്ല കളക്ടര്‍ എ ഗീത, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കെ സക്കീന, ദന്തല്‍ മേഖലയില്‍ നിന്നും ഡോക്ടര്‍ എല്‍സി ബിജോയ്, ജില്ലയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ പി ഒ ഷീജ എന്നിവരെയാണ് ആദരിച്ചത്. ചടങ്ങില്‍ ഐ ഡി എ ജില്ല പ്രസിഡന്റ് ഡോക്ടര്‍ ഷാനി ജോര്‍ജ്, ഡോക്ടര്‍മാരായ നിഷ, വിധുപ്രിയ, നൗഷാദ് പള്ളിയാല്‍, ജോര്‍ജ് അബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!