വനിതാ തൊഴിലാളികളെ ആദരിച്ചു.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനാചരണത്തോട നുബന്ധിച്ച് ജില്ലയിലെ ലൈവിലി ഹുഡ് അനുവദിച്ച വനിതാ തൊഴിലാളികളെ ആദരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ തൊഴിലുറപ്പു പദ്ധതി ഉപയോഗപ്പെടുത്തി അധിക ജീവനോപാധി കണ്ടെത്തിയ വിവിധ പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുത്ത 10 മികച്ച വനിതാ തൊഴിലാളികളെയാണ് ആദരിച്ചത്.
തിരുനെല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്പി.വി.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ
സുധി രാധാകൃഷ്ണന്‍ ,ആസ്യ ടീച്ചര്‍ പ്രസിഡന്റ്,ഷിബു പ്രിസിഡന്റ്, നസീമ മാങ്ങാടന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി തുടങ്ങിയവര്‍ സംസാരിച്ചു