തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു.
മാനന്തവാടി നിയോജക മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി ആഭിമുഖ്യത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു. മാനന്തവാടി ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗം
മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ശരീഫ് ഫൈസി പ്രാര്‍ത്ഥന നടത്തി. നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റെ് അഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.
മമ്മുട്ടി മാസ്റ്റര്‍ നിസാമി അനുസ്മരണ പ്രഭാഷണം നടത്തി.കെ.സി മായിന്‍ ഹാജി,പടയന്‍ മുഹമ്മദ് ,കടവത്ത് മുഹമ്മദ്,
ഹാരിസ് കാട്ടിക്കുളം,കെ എം അബ്ദുള്ള,,റഷീദ് പടയന്‍,അബ്ദുള്ള കേളോത്ത്,ശിഹാബ് മലബാര്‍,പടയന്‍ അബ്ദുള്ള
വെട്ടന്‍ അബ്ദുള്ള,മോയിന്‍ ഖാസിമി ,പി.മുഹമ്മദ്,കബീര്‍ മാനന്തവാടി,മുഹമ്മദാലി വാളാട്
തുടങ്ങിയവര്‍ സംസാരിച്ചു