ലോക ഗ്ലോക്കോമ വാരാചരണം ജില്ലയില്‍ തുടക്കം
ജില്ലാതല ഉദ്ഘാടനം മാനന്തവാടിയില്‍ നടന്നു. വയനാട് മെഡിക്കല്‍ കോളേജില്‍ ഡി.എം.ഒ. ഡോ.കെ. സെക്കീന നിര്‍വ്വഹിച്ചു. ജില്ലയില്‍ ഐ ബാങ്ക് പ്രവര്‍ത്തനം ഉടനെന്നും ഡി.എം.ഒ.മാര്‍ച്ച് 6 മുതല്‍ 12 വരെയാണ് ലോക ഗ്ലോക്കോമ വാരാചരണം നടക്കുന്നത്. പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ കാഴ്ച നഷ്ടപ്പെട്ടു പോകുന്ന ഒരു നേത്ര രോഗമാണ് ഗ്ലോക്കോമ. ഈ രോഗത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്ലോക്കോമ വാരാചരണം നടത്തുന്നത്.ഉദ്ഘാടന ചടങ്ങില്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എ.പി.ദിനേശ് കുമാര്‍ അധ്യക്ഷനായി. ജില്ലാ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ.എം.വി. റൂബി ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു.
ഡോ.ധന്യ, ഡോ.പി.ദിനീഷ്, ഡോ.ഇ.സി.കെ.രമേശന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, പി.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു