കുരുംബ ഭഗവതി ക്ഷേത്രത്തില്‍ തിറ മഹോത്സവം മാര്‍ച്ച് 9 മുതല്‍13 വരെ
എടവക അമ്പലവയല്‍ പൊടിക്കളം കുരുംബ ഭഗവതി ക്ഷേത്രത്തില്‍ തിറ മഹോത്സവം മാര്‍ച്ച് 9 മുതല്‍13 വരെ നടക്കും. 11, 12 തീയ്യതികളിലാണ് പ്രധാന തിറകള്‍ നടക്കുകയെന്നും ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കൊടുങ്ങല്ലൂര്‍ അമ്മയുടെ പ്രതിഷഠയുള്ള ജില്ലയിലെ ഏക ക്ഷേത്രമാണ് എടവക അമ്പലവയല്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം. കൊവിഡ് പശ്ചാതലത്തില്‍ നേര്‍ച്ചയെടുപ്പ്, താലപ്പൊലി വരവ് എന്നീ ചടങ്ങുകള്‍ ഒഴിവാക്കിയാണ് ഈ വര്‍ഷത്തെ തിറ മഹോത്സവം നടക്കുന്നത്.
ബുധനാഴ്ച രാവിലെ 5.30 ന് ഗണപതി ഹോമം തുടര്‍ന്ന് 8.30 പൊടിക്കളത്തില്‍ കൊടിയേറ്റം നടക്കും. മാര്‍ച്ച് 11, 12 തീയ്യതികളില്‍ പ്രധാന തിറകള്‍ നടക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പുനത്തില്‍ രാജന്‍, ബബീഷ് കക്കോട്ടില്‍ , പി.എ.സനല്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.