ടൂര്‍പാക്കേജില്‍ യാത്രതിരിക്കുന്നത് 120 വനിതകള്‍

0

വനിതാദിനത്തോട് അനുബന്ധിച്ച് കെഎസ്ആര്‍ടിസി സംഘടിപ്പിക്കുന്ന ടൂര്‍പാക്കേജില്‍ ജില്ലയില്‍ നിന്നും യാത്രതിരിക്കുന്നത് 120 വനിതകള്‍. മൂന്ന് ബസ്സുകളിലായാണ് ഇവരുടെ യാത്ര. എറണാകുളം വണ്ടര്‍ലാ, ലുലുമാള്‍, മെട്രോ എന്നിവിടങ്ങളിലേക്കാണ് കെഎസ്ആര്‍ടിസി യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. നാളെ പുലര്‍ച്ചെ മൂന്ന് മണിക്കാണ് ജില്ലയില്‍ നിന്നും വനിതസഞ്ചാരികളെയും കൊണ്ട് ബസ്സുകള്‍ പുറപ്പെടുക.

ടൂര്‍പാക്കേജ് പ്രഖ്യാപിച്ച ഉടനെ ജില്ലയുടെ വിവിധ കോണുകളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും ടൂറിനായി ബുക്കിംഗ് വേഗത്തില്‍ നടക്കുകയും ചെയ്തതായും ഡിടിഒ ജോഷി ജോണ്‍ പറഞ്ഞു. ഒരു ബസ്സില്‍ 40 പേര്‍വീതമാണ് ഉണ്ടാകുക. ഇത്തരത്തില്‍ മൂന്ന് ബസ്സുകളാണ് വയനാട്ടില്‍ നിന്നും വനിതാസഞ്ചാരികളുമായി എറണാകുളത്തേക്ക് യാത്രതിരിക്കുക. ബത്തേരിയില്‍ നിന്നും രണ്ടും, മാനന്തവാടിയില്‍ നിന്നും ഒരു ബസ്സുമാണ് ഉണ്ടാവുക. നാളെ പുലര്‍ച്ചെ മൂന്ന് മണിക്ക് ഇവിടെനിന്നും യാത്രതിരിക്കുന്ന ബസ്സുകള്‍ രാവിലെ 10മണിയോടെ കൊച്ചിയിലെ വണ്ടര്‍ലയിലെത്തും. തുടര്‍ന്ന് ആറ് മണിക്ക് ഇവിടെനിന്നും സഞ്ചാരികളുമായി ലുലുമാള്‍, മെട്രോ ട്രെയിന്‍ എന്നിവ കണ്ടതിനുശേഷം രാത്രിയോടെ മടങ്ങുന്ന തരത്തിലാണ് യാത്രക്രമീകരിച്ചിരിക്കുന്നത്. ഇതിനുള്ള ചെലവടക്കം 1765 രൂപയാണ് ഒരാളില്‍ നിന്നും ഈടാക്കുന്നത്. മലബാര്‍ മേഖലയില്‍ നിന്നും കെഎസ്ആര്‍ടിസി വനിതകള്‍ക്കായി സജ്ജീകരിച്ച ടൂര്‍പാക്കേജില്‍ കൂടുതല്‍ ബസ്സുകള്‍ സഞ്ചാരികളുമായി യാത്രതിരിക്കുന്നത് വയനാട്ടില്‍ നിന്നുമാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!