എം.വി രാഘവന്‍ അനുസ്മരണം സംഘടിപ്പിച്ചു
സി.എം.പിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടിയില്‍ എം.വി രാഘവന്‍ അനുസ്മരണം സംഘടിപ്പിച്ചു. ഗാന്ധി പാര്‍ക്കില്‍ നടന്ന അനുസ്മരണ യോഗം എല്‍.ഡി.എഫ്. കണ്‍വീനര്‍ കെ.വി മോഹനന്‍ ഉദ്ഘാടനം ചെയ്തു. സി.എം.പി. സംസ്ഥാന കമ്മിറ്റി അംഗം പി.വി പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ഇ.ജെ ബാബു, എന്‍.പി അനില്‍കുമാര്‍, കെ.പി ശശികുമാര്‍, സലീം കുമാര്‍, പി.എം ഷബീറലി, നിഖില്‍ പത്മനാഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.