വസ്ത്ര ബാങ്ക് പദ്ധതി ആരംഭിച്ചു
വയനാട് സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വസ്ത്രബാങ്ക് പദ്ധതിയ്ക്ക് തുടക്കമായി.
വീടുകളില്‍ ആര്‍ക്കും വേണ്ടാതെ അടുക്കി വെച്ചിരിക്കുന്ന വസ്ത്രങ്ങള്‍ ആവശ്യക്കാരില്‍ എത്തിക്കുന്നതാണ് വസ്ത്രബാങ്ക് പദ്ധതി.വയനാട് സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റിയും കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചു നടത്തുന്ന ആശാകിരണം പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.സാമ്പത്തിക പരാധീനത മൂലം വസ്ത്രം വാങ്ങാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ധാരാളം ആളുകള്‍ക്ക് ഇത് ഉപകാരമാണ്.റീജിയണല്‍ കോര്‍ഡിനേറ്റര്‍ സുജ മാത്യ അധ്യക്ഷയായി. യൂണിറ്റ് ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ചിന്നമ്മ ജിന്‍സി അനില്‍,ഷിജി ബിജു, റീന തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
ഡബ്ലു എസ് എസ് എസി ന്റെയും പ്രാദേശിക യൂണിറ്റുകളുടെയും സോഷ്യല്‍ വെല്‍ഫയര്‍ സൊസൈറ്റികളായ പുല്‍പള്ളി റീജിയനിലെ പട്ടാണിക്കുപ്പ് പാടിച്ചിറ യൂണിറ്റുകളില്‍ നിന്നാണ് സമാഹരിച്ചിരിക്കുന്നത്. ഡബ്ലു എസ് എസ് എസി ന്റെ ക്യാമ്പസ്സില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന അലമാരികളില്‍ ശേഖരിക്കുന്ന വസ്ത്രങ്ങള്‍ ഓരോ വിഭാഗവും വേര്‍തിരിച്ചു വൃത്തിയായി സൂക്ഷിക്കുന്നു.