ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം
എടവക അമ്പലവയല്‍ പൊടിക്കളം ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം നടത്തി. മേല്‍ശാന്തി വടക്കേ കോറമംഗലം കൃഷ്ണ നമ്പൂതിരി, ശാന്തി സുബ്രമണ്ഡ്യന്‍ എന്നിവരുടെ കാര്‍മികത്വത്തിലാണ് പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടന്നത്.ക്ഷേത്രം ഭാരവാഹികളായ മലയില്‍ ബാബു, പുനത്തില്‍ രാജന്‍, പി പി.രവീന്ദ്രന്‍, ശശി മലയില്‍, കക്കോട്ട് ബാബു, പി.ഗോപാലന്‍, ബാബു ചങ്ങാടക്കാവ്,സ്മിത ശശി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്ഷേത്രത്തിലെ തിറ മഹോത്സവം മാര്‍ച്ച് 9 മുതല്‍ 13 വരെ നടക്കും.