വയനാട് ജില്ലയുടെ കാര്‍ഷിക മേഖലയും കൃഷി രീതിയും ഫാം ടൂറിസത്തിന് പ്രയോജനപ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. അമ്പലവയലിലെ സി.ഇ.എസ് ഫാമില്‍ പുതിയതായി നിര്‍മ്മിച്ച സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാമിനായി പുനരധിവസിപ്പിച്ച ഗോത്ര വിഭാഗക്കാര്‍ക്ക് ഫാമില്‍ ജോലി നല്‍കുന്നതും പരിഗണിക്കും.അമ്പലവയല്‍ സി.ഇ.എസ് മോഡല്‍ ഫാമില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷനായി. ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ എ.എഫ് ഷേര്‍ലി പദ്ധതി വിശദീകരിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്സത്ത് മറ്റു ജനപ്രധിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു.
അമ്പലവയല്‍ കുബ്ലേരി റോഡിലെ സി.ഇ.എസ് ഫാമില്‍ പുതിയതായി നിര്‍മ്മിച്ച സംഭരണ കേന്ദ്രം ഇന്നലെ വൈകിട്ട് 5 മണിക്കാണ് കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തത്. വയനാടന്‍ കാര്‍ഷിക രീതികളെ കുറിച്ചു മനസിലാക്കാന്‍ പരിസ്ഥിതിയെ മുറിവേല്‍പ്പിക്കാത്തതരത്തിലുള്ള ഫാം ടൂറിസത്തിനുള്ള സാദ്ധ്യത അമ്പലവയല്‍ സി.ഇ.എസ് ഫാമില്‍ നടപ്പാക്കുന്നത് പരിശോദിക്കുമെന്നു മന്ത്രി പറഞ്ഞു. ആരോഗ്യത്തെയും അന്തരീക്ഷത്തെയും സംരക്ഷിക്കുന്ന കാര്‍ബണ്‍ തൂലിത കൃഷി രീതി നടപ്പാക്കുന്നതിലൂടെ വയനടിനെ ഇക്കോ ഫ്രണ്ട്ലി ടൂറിസമാക്കി മാറ്റാന്‍ ഇതിലൂടെ കഴിയും 25 ജീവനക്കരാണ് 100 ഏക്കര്‍ ഉള്ള ഫാമില്‍ സ്ഥിരം ജോലി ചെയ്യുന്നത് കൂടുതല്‍ ജോലിക്കാരെ നിയമിക്കണമെന്ന ഗോത്ര വിഭാഗക്കാരുടെ നിരന്തര അവശ്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.തുടര്‍ന്ന് ഫാമില്‍ കൃഷിചെയ്ത് വിളവെടുത്ത ചേമ്പും കാച്ചിലും ചേര്‍ന്ന ഭക്ഷണം ഗോത്രവിഭാഗക്കാര്‍ മാന്ത്രിക്കായി ഫാമില്‍ ഒരുക്കി പിന്നീട് ജനപ്രധിനിധികള്‍ക്കൊപ്പം മന്ത്രി ഫാമിനുള്ളിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുനിയറകള്‍ സന്തര്‍ശിച്ചു.