ആസാദി കാ അമൃത് മഹോത്സവ്- സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയുടെ പ്രദര്‍ശന പര്യടനം തുടങ്ങി. മൊബൈല്‍ എല്‍.ഇ.ഡി പ്രദര്‍ശന വാഹനത്തിന്റെ ഫ്ളാഗ് ഓഫ് കര്‍മ്മം വനം- വന്യജീവി വകുപ്പു മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു.മുട്ടില്‍ ഡബ്ലിയു.എം.ഒ കോളേജ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ മണിലാല്‍ ആര്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജിനീഷ് ഇ.പി തുടങ്ങിയവര്‍ പങ്കെടുത്തു.
സതീഷ് പൊതുവാള്‍ സംവിധാനം ചെയ്ത്, ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് നിര്‍മ്മിച്ച സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന ഡോക്യുമെന്ററിയാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത്.