സംസ്ഥാന ടൂറിസം വകുപ്പും വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സും സംയുക്തമായി സഘടിപ്പിക്കുന്ന ഫാം ടു മലബാര്‍ 500 പദ്ധതിയുടെ ഉദ്ഘടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു.ജില്ലയിലെ അറിയപ്പെടാത്ത ടൂറിസം മേഖലകളെ പുറം ലോകത്തിന് പരിചയപെടുത്തുവാനാണ് ഫാം ടു മലബാര്‍ 500 എന്ന പേരില്‍ ഓള്‍ ഇന്ത്യ ടൂര്‍ ഓപ്പറേറ്റര്‍സ് മീറ്റ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഫെബ്രുവരി 28 മുതല്‍ കണ്ണൂരില്‍ നിന്ന് തുടങ്ങി ഇപ്പോള്‍ ജില്ലയില്‍ സന്ദര്‍ശനം നടന്നുകൊണ്ടിരിക്കുകയാണ്.മലബാര്‍ ടൂറിസം മേഖല ഒരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുവാന്‍ ടൂറിസം വകുപ്പിനോടപ്പം വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സും മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
വയനാട് ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷനായിരുന്നു. ഠ.ക.ഛ സലിം, പ്രൊജക്റ്റ് ഡയറക്ടര്‍ ഇ. പി.മോഹന്‍ദാസ്, ഉഠജഇ സെക്രട്ടറി അജീഷ്. വിനോദ് കുമാര്‍, സെയിത് മുഹമ്മദ്, മില്‍ട്ടണ്‍ ഫ്രാന്‍സിസ്, വീരേന്ദ്രകുമാര്‍, മോഹന്‍ ചന്ദ്രഗിരി,കെ. ഐ. വര്‍ഗീസ്, നിരപത് ബേബി, ജോസ് കപ്യാര്‍മല, ജെറി ഫിലിപ്പ്, അന്ന ബെന്നി എന്നിവര്‍ സംസാരിച്ചു.