ക്വാറിയില്‍ മണ്ണിടിഞ്ഞു മൂന്ന് തൊഴിലാളികള്‍ മരിച്ചു

0

 

കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടില്‍ ക്വാറിയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റു. തൊഴിലാളികളായ ആറ് ബിഹാര്‍ സ്വദേശികള്‍ പാറക്കെട്ടിനുളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.ഗുണ്ടല്‍പ്പേട്ട് മടഹള്ളി കുന്നിലാണ് അപകടം. പാറ പൊട്ടിക്കുന്നതിനു മുന്നോടിയായി ടിപ്പര്‍ ലോറികള്‍ കുന്നിടിച്ച് മണ്ണ് മാറ്റുന്നതിനിടയില്‍ കുന്നിടിയുകയായിരുന്നുവെന്നാണ് വിവരം.മലയാളിയാണ് ക്വാറി നടത്തുന്നത്. മരണപ്പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമായില്ല. കാണാതായവര്‍ക്കായി തിരച്ചില്‍ നടന്നുവരികയാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!