യുദ്ധ വിരുദ്ധ ദിനം ആചരിച്ചു
മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യുദ്ധ വിരുദ്ധ ദിനം ആചരിച്ചു. യുദ്ധം വേണ്ട സമാധാനത്തിനായി കൈകോര്‍ക്കാം എന്ന മുദ്രാവാക്യമുയര്‍ത്തി മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ ഒപ്പ് ശേഖരണവും, യുക്രൈനിലെ ഹര്‍കീവില്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് അദ്ദേഹത്തിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. എഴുത്തുകാരനും, കവിയുമായ ജിത്തു തമ്പുരാന്‍ ഉദ്ഘാടനം ചെയ്യ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസ് അധ്യക്ഷനായി.
പി.വി.ജോര്‍ജ്, ജേക്കബ് സെബാസ്റ്റ്യന്‍, മാര്‍ഗരറ്റ് തോമസ്, സി.കെ.രന്തവല്ലി, സി.പി.പുഷ്പലത, അഡ്വ.ഗ്ലാഡിസ് ചെറിയാന്‍, പി.എം.ബെന്നി, ഉഷ വിജയന്‍, ഗിരീജ മോഹന്‍ ദാസ്, ലേഖാ രാജീവന്‍, മീനാക്ഷി രാമന്‍, ലൈജി തോമസ്, റോസമ്മ, ശരീജ സുധാകരന്‍, ബീന ജോസ്, ആശ ഐപ്പ്, സന്ധ്യ ലിജു, പ്രിയ വിനോദ്, മാലതി, ജിന്‍സി, ജോസ് പാറയ്ക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.