ജില്ലയിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടില്ലെങ്കില്‍ കടുത്ത പ്രതിഷേധ പരിപാടികള്‍ക്ക് ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പരീക്ഷക്കാലമടുത്തിട്ടും ജില്ലയിലെ വിദ്യാഭ്യാസ മേഖലയോട് കാണിക്കുന്ന അവഗണനക്ക് പരിഹാരമാകുന്നില്ല.വിദ്യാഭ്യാസ കാര്യങ്ങളുടെ ചുമതല വഹിക്കേണ്ട വിദ്യാഭ്യാസ ഓഫീസര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്നീ സുപ്രധാന തസ്തികകളില്‍ ആരും ജോലി ചെയ്യുന്നില്ല.ഇവര്‍ രണ്ട് പേരും ഇല്ലാത്ത സാഹചര്യത്തില്‍ ചുമതല വഹിക്കേണ്ട അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസര്‍ എന്നിവരും അവധിയിലാണ്.
വിദ്യാഭ്യാസ പ്രതിസന്ധികള്‍ക്കിടയിലും ഗോത്രവിദ്യാര്‍ഥികളുടെ കൊഴിഞ്ഞ് പോക്കും വര്‍ധിച്ചിരിക്കുന്നതിനിടയില്‍ ആണ് വിദ്യാഭ്യാസ വകുപ്പ് നാഥനില്ലാതായിരിക്കുന്നതെന്നും. ഡി ഡി ഇയുടെയും ഡി ഡി ഒയുടെയും ടുമതല വഹിക്കുന്ന ഉദ്യോഗസ്ഥന് അമിത ജോലിഭാരവും സമ്മര്‍ദവും നല്‍കുകയാണ് ഈ തസ്തികയെന്നും ഇവര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ എസ് എസ് കെയും ഡയറ്റും സമയബന്ധിതമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസ വകുപ്പില്‍ ഏകോപനമില്ലാത്തതിനാല്‍ നടപ്പില്‍ വരുത്താതെ പരാജയപ്പെടുന്ന പതിവ് തുടരുന്നു. അടിയന്തിര പ്രാധാന്യം നല്‍കി പ്രശ്നത്തിന് ഉടന്‍ പരിഹാരം കാണണമെന്നും, അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് ക്യാംപസ് ഫ്രണ്ട് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പുനല്‍കി. ജില്ലാ പ്രസിഡന്റ് വി മുഹമ്മദ് സവാദ്, സെക്രട്ടറി കെ സി ഷബീര്‍, വൈസ് പ്രസിഡന്റ് പി കെ മുഹമ്മദ് അജ്നാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.