പൂതാടി അമ്പലത്തിന് സമീപം താമരച്ചാലില്‍ ഓടച്ചോല മോഹനന്റെയും,സജിയുടെയും ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തിലാണ് തീ പിടിച്ചത്.4 ഏക്കറോളം വരുന്ന റബര്‍ തോട്ടത്തിലെ കരിയിലകള്‍ക്കും അടിക്കാടിനുമാണ് തീ പിടിച്ചത്.
പ്രദേശവാസികള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് കേണിച്ചിറ പോലീസ് സ്റ്റേഷനിലെ എസ്.ഐ കെ.ഉമ്മര്‍,സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ ഷെമ്മി,കൃഷ്ണമോഹനന്‍,ഷിഹാബ്,സിവില്‍ പോലീസ് ഓഫീസര്‍ ശശി എന്നിവര്‍ സംഭവ സ്ഥലത്തെത്തി പ്രദേശവാസികളോടൊപ്പം തീയണക്കുകയായിരുന്നു.സമീപത്തെ നിരവധി വീടുകളുള്ള ഭാഗത്തേക്ക് തീ പടരുന്നത് തടയാന്‍ കഴിഞ്ഞതിനാല്‍ വലിയൊരു അപകടം ഒഴിവയാതായി എസ്.ഐ ഉമ്മര്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.