ലക്കിടി എംആര്‍എസ് സ്‌കൂളില്‍ നിന്നും കക്കൂസ് മാലിന്യങ്ങള്‍ പുഴയിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. കബനി നദിയുടെ ഉത്ഭവ സ്ഥാനമായ ലക്കിടിയിലെ പുഴയിലേക്കാണ് കക്കൂസ് മാലിന്യങ്ങള്‍ വന്നടിയുന്നത്.സ്‌കൂള്‍ പരിസരത്തെ വഴിയിലൂടെ പോലും ആളുകള്‍ക്ക് നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നിരവധി ആളുകള്‍ കുടിക്കാനും മറ്റാവശ്യങ്ങള്‍ക്കും ആശ്രയിക്കുന്ന വെള്ളത്തിലാണ് കക്കൂസ് മാലിന്യങ്ങള്‍ കലരുന്നത്. സ്‌കൂള്‍ പരിസരത്ത് സംസ്‌കരണം ചെയ്യേണ്ട മാലിന്യങ്ങള്‍ കൈ ചാലുകള്‍ വഴി ഒഴുക്കിവിടുന്നത് വലിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.