പള്‍സ് പോളിയോ വാക്സിനേഷന്‍ ഇന്ന്

0

 

പള്‍സ് പോളിയോ വാക്സിനേഷന്‍ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു.ജില്ലയിലെ അഞ്ചുവയസ്സിന് താഴെയുള്ള 64,953 കുട്ടികള്‍ക്കാണ് ഇന്ന് തുള്ളിമരുന്ന് നല്‍കുന്നത്.കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് അധ്യക്ഷനായി.മരുന്ന് വിതരണത്തിന് ജില്ലയില്‍ 897 പോളിയോ ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.അങ്കണ്‍വാടികള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങി കുട്ടികള്‍ എത്താന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ച് പോളിയോ പ്രതിരോധ തുള്ളിമരുന്ന് ലഭ്യമാക്കിയിട്ടുണ്ട്.

ഇതില്‍ 20 ട്രാന്‍സിറ്റ് പോയിന്റുകള്‍ ഉള്‍പ്പെടും. ഒമ്പത് മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിക്കും. അങ്കണ്‍വാടികള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങി കുട്ടികള്‍ എത്താന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ച് പോളിയോ പ്രതിരോധ തുള്ളിമരുന്ന് ലഭ്യമാക്കും. കൂടാതെ അതിഥി തൊഴിലാളികളുടെ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.പരീശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരാണ് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ തുള്ളിമരുന്ന് വിതരണം ചെയ്യും.ഏതെങ്കിലും കാരണവശാല്‍ പള്‍സ് പോളിയോ ദിനത്തില്‍ വാക്‌സിന്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് വോളന്റിയര്‍മാര്‍ മുഖേന വീടുകളില്‍ പോളിയോ വാക്‌സിന്‍ നല്‍കുന്നതിനുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!