മോറോട്ടോറിയം കാലാവധി അവസാനിച്ചതോടെ ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് ജപ്തി നോട്ടീസ് അയക്കുകയാണ്. വയനാട് ജില്ലയില്‍ തന്നെ രണ്ടായിരത്തിലേറെ ആളുകള്‍ക്ക് ഇതിനോടകം ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. കടക്കെണി കൊണ്ട് ആത്മഹത്യാമുനമ്പില്‍ നില്‍ക്കുന്ന മനുഷ്യരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണന്നും കേരളത്തില്‍ വ്യാപകമായി നടക്കുന്ന ജപ്തിനടപടികള്‍ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഏബ്രഹാം മുന്നറിയിപ്പ് നല്‍കി.
സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്ന ജപ്തി നടപടികളില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാരും, ബാങ്കുകളും തയ്യാറാകണം. കര്‍ഷകരുടെയും ചെറുകിട വിദ്യാഭ്യാസ വായ്പ എടുത്തവരെയും സര്‍ക്കാര്‍ സഹായിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.