കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമയി നിര്‍ത്തിവെച്ച ഒളിമ്പിക് ഫുട്ബോള്‍ മേള നാളെ മുതല്‍ പുനരാരംഭിക്കും. അമ്പലവയല്‍ സ്‌കൂള്‍ മൈതാനത്ത് 9 ദിവസങ്ങളിലായാണ് മേള നടക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് എ.എഫ്.സി. അമ്പലവയല്‍ മുട്ടിലിനെ പരാജയപ്പെടുത്തിയിരുന്നു. നാളെ വൈകിട്ട് 4 മണിക്ക് നടക്കുന്ന മത്സരത്തില്‍ സ്‌പൈസ്സ് മുട്ടിലും ഫ്രണ്ട് ലൈന്‍ ബത്തേരിയും തമ്മിലാണ് മത്സരം. വയനാട്ടിലെ 14 പ്രമുഖ ടീമുകളാണ് ലെവന്‍സ് ഫുഡ്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.
ടൂര്‍ണമെന്റിലെ വിജയികള്‍ക്ക് വടക്കീടന്‍ ഉണ്ണിഹാജി മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും, റണ്ണേഴ്സിന് തേവരോട്ട് കുര്യന്‍ മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും ലഭിക്കും.