പി.എം.എ.വൈ ഗുണഭോക്താക്കള്‍ക്ക് ചെക്ക് വിതരണം ചെയ്തു
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പി.എം.എ.വൈ ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്ക് ചെക്ക് വിതരണം ചെയ്തു. 2021-2022 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സംയുക്ത പദ്ധതിയില്‍ ആകെ 268 വീടുകളാണ് 5 പഞ്ചായത്തുകളിലായി നിര്‍മ്മിക്കുന്നത്.എസ്ടി വിഭാഗത്തിന് വീടിന് 6 ലക്ഷം രൂപയും മറ്റുള്ളവര്‍ക്ക് 4 ലക്ഷം രൂപയുമാണ് നല്‍കുന്നത്. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി കല്യാണി അധ്യക്ഷയായി. പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഫണ്ട് വിതരണം ചെയ്തു.
തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് വത്സലകുമാരി, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡന്റ് പി.എം ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജോയ്‌സി ഷാജു, തിരുനെല്ലി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം കെ ജയന്‍, ജോ.ബിഡിഒ ഷിജി തുടങ്ങിയവര്‍ പങ്കെടുത്തു.