വൈത്തിരിയില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയ്ക്ക് തുടക്കം
വൈത്തിരി ഗ്രാമപഞ്ചായത്തില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയ്ക്ക് തുടക്കം. പദ്ധതിയുടെ ഭാഗമായി നടത്തിയ പഞ്ചായത്ത് പ്രതിനിധികള്‍ക്കുള്ള ശില്‍പശാല പഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് ഉദ്ഘാടനം ചെയ്തു.ഗ്രാമീണ മേഖലയിലെ മുഴുവന്‍ വീടുകളിലും 2024 മാര്‍ച്ചോടെ ശുദ്ധജലം ടാപ്പിലൂടെ എത്തിക്കുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായ ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് വൈത്തിരി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. 38.38 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരിക്കുന്നത്.പഞ്ചായത്തിലെ ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ നിര്‍വ്വഹണ സഹായ ഏജന്‍സി ജീവന്‍ ജ്യോതി എന്ന സംഘടനയാണ്.
പദ്ധതി വിഹിതം 50 ശതമാനം കേന്ദ്രവും, 25 ശതമാനം സംസ്ഥാനവും, 15 ശതമാനം പഞ്ചായത്തും, 10 ശതമാനം ഗുണഭേക്തൃ വിഹിതവുമായിട്ടാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്ലാന്‍ ചെയ്തിട്ടുള്ളത്. പഞ്ചായത്തിലെ മുഴുവന്‍ കുടുംബാംഗങ്ങളും ഗാര്‍ഹിക കണക്ഷനുകളാണ് ലഭ്യമാക്കുക. ശില്‍പ്പശാലയില്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് എ യോഹന്നാന്‍ ജലനിധി ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, പദ്ധതിയുടെ നടത്തിപ്പ്, സാങ്കേതികവശങ്ങള്‍ എന്നീ വിഷയങ്ങളില്‍ കേരള വാട്ടര്‍ അതോറിറ്റി പ്രതിനിധി ബിനീഷ് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ജീവന്‍ ജ്യോതി ടീം ലീഡര്‍ മെല്‍ഹാ മാണി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.