കല്‍പ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റിനെ പുറത്താക്കി

0

കല്‍പ്പറ്റ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എബിന്‍ മുട്ടപ്പള്ളിയെ നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്താക്കി.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നിയോജക മണ്ഡലങ്ങളില്‍ നടത്താന്‍ നിര്‍ദ്ദേശിച്ച യൂത്ത് കോണ്‍ഗ്രസ് പരിപാടികള്‍ നടത്തുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതിയതിന്റെ പേരിലാണ് നടപടി.
കല്‍പ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റിന് പുറമേ അടൂര്‍, ആലപ്പുഴ, കൊടുങ്ങല്ലൂര്‍, കുന്നംകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലെ നിയോജക മണ്ഡലം പ്രസിഡന്റ്മാരെയും പ്രസിഡന്റസ്ഥാനത്ത് നിന്നും സംസ്ഥാന കമ്മിറ്റി പുറത്താക്കിയിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പില്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും സംഘടിപ്പിച്ച ഇന്ത്യ യുണൈറ്റഡ് പദയാത്രയുമായി ബന്ധപ്പെട്ട് നിയോജകമണ്ഡലം തലങ്ങളില്‍ നടത്താന്‍ നിര്‍ദ്ദേശിച്ച ഐക്യ സദസ്സുകള്‍ നടത്തുന്നതില്‍ വീഴ്ചവരുയ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റമാര്‍ക്ക് ഐക്യ സദസ്സുകള്‍ സംഘടിപ്പിക്കുന്നതിന് വീണ്ടും അവസരം നല്‍കിയെങ്കിലും. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശത്തെ അംഗീകരിക്കാതെ ഐക്യ സദസ്സുകള്‍ നടത്താത്ത നിയോജകമണ്ഡലം പ്രസിഡന്റ്മാര്‍ക്കെതിരെ യാണ് നടപടി സ്വീകരിച്ചതെന്ന് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി അറിയിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!