കണ്ടത്തുവയല്‍ ഇരട്ട കൊലപാതകം വിധി ഈ മാസം 19ന്

0

 

വെള്ളമുണ്ട കണ്ടത്തുവയല്‍ ഇരട്ട കൊലപാതകത്തിന്റെ വാദം പൂര്‍ത്തിയായി.ജില്ലാ സെഷന്‍സ് കോടതി ഈ മാസം 19ന് വിധി പ്രഖ്യാപിക്കും.2018 ജൂലൈ 6 നായിരുന്നു ജില്ലയെ നടുക്കിയ ഇരട്ട കൊലപാതകം നടന്നത്.കേരള പോലീസ് എല്ലാ സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തി രണ്ടുമാസത്തെ അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി വിശ്വനാഥന്‍ എന്ന 45 കാരനെ അറസ്റ്റ് ചെയ്തത്.

കണ്ടത്തു വയല്‍ ഇരട്ട കൊലപാതകത്തിന്റെ ശിക്ഷാവിധി 19ന് പ്രഖ്യാപിക്കുമ്പോള്‍ പ്രതിക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന പ്രാര്‍ത്ഥനയിലാണ് ഒരു നാട്. വാഴയില്‍ ഉമ്മര്‍, ഭാര്യ ഫാത്തിമ എന്നിവരെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസിന് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു എങ്കിലും ഉറങ്ങിക്കിടക്കുകയായിരുന്ന ഫാത്തിമയുടെ മാല പൊട്ടിക്കാനുള്ള ശ്രമത്തിനിടെ ശബ്ദം കേട്ട് ഉണര്‍ന്ന ഉമറിനെയും ഫാത്തിമയെയും വിശ്വനാഥന്‍ കയ്യില്‍ കരുതിയിരുന്ന ഇരുമ്പുവടികൊണ്ട് അടിച്ചു കൊലപ്പെടുത്തി എന്നതാണ് കേസ്. 72 സാക്ഷികള്‍ ഉണ്ടായിരുന്ന കേസില്‍ 45 പേരെയാണ് വിസ്താരത്തിന് തിരഞ്ഞെടുത്തത്. അന്വേഷണ ചുമതലക്കാരനായ അന്നത്തെ മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യയുടെയും. സംഘത്തിന്റെ യും.അന്വേഷണ മികവാണ്. ഒരു തുമ്പും അവശേഷിപ്പിക്കാതെ നടത്തിയ കൊലപാതകത്തിലെ പ്രതിയെ പിടിക്കാന്‍ സാധിച്ചത്.പ്രതികള്‍ക്ക് പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഒരു നാടുമുഴുവന്‍.

Leave A Reply

Your email address will not be published.

error: Content is protected !!