ഗതാഗത കുരുക്കില്‍ മാനന്തവാടി നഗരം.
രണ്ട് റോഡുകളുടെ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ മാനന്തവാടി നഗരത്തില്‍ മണിക്കൂറുകളോളം ഗതാഗതകുരുക്ക്.മാനന്തവാടി സെന്റ് ജോസഫ്‌സ് ഹോസ്പിറ്റല്‍ റോഡും ,അംബേദ്ക്കര്‍ കെ.എസ്.ആര്‍.ടി.സി റോഡുമാണ് ടാറിംഗ് നടത്തുന്നത്.റോഡ് പൂര്‍ണ്ണമായും അടക്കുകയും മറ്റ് റോഡുകളില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണവുമാണ് വന്‍ ഗതാഗത കുരുക്കിന് കാരണമായത്.
ഇന്നലെയും ഇന്നുമായാണ് റോഡ് ടാറിംഗ് . നഗരവികസന ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപ ചിലവഴിച്ച് നടത്തുന്ന പ്രവര്‍ത്തികളുടെ ഭാഗമായാണ് ഇപ്പോള്‍ നഗരത്തില്‍ ടാറിംഗ് പ്രവര്‍ത്തികള്‍ നടക്കുന്നത്. നഗരത്തില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടതോടെ വിയര്‍ത്ത് കുളിക്കുന്നത് ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക്ക് പോലീസുകാരുമാണ് .ഒപ്പം നഗരത്തിലെത്തുന്ന സാധാരണ ജനങ്ങളും .