മലപ്പുറം കുഴല്‍പ്പണ കവര്‍ച്ച;കേസിലെ പ്രതികളെ പിടികൂടി
മലപ്പുറം കുഴല്‍പ്പണ കവര്‍ച്ച കേസിലെ പ്രധാനിയടക്കം പ്രതികളെ വയനാട്ടില്‍ നിന്ന് പിടികൂടി.മലപ്പുറം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമാണ് നമ്പിക്കൊല്ലി വയല്‍ മൗണ്ട് റിസോര്‍ട്ടിന് സമീപം ഒളിസങ്കേതത്തില്‍ നിന്ന് ഇവരെ പിടികൂടിയത്.പുല്‍പ്പള്ളിയില്‍ എസ്.എം.എസ്.കേസിലടക്കം ഉള്‍പ്പെട്ട മൂന്നു പ്രതികളും ഇവരോടൊപ്പം പിടിയിലായി. മലപ്പുറം കോഡൂരില്‍ നിന്ന് 80 ലക്ഷം രൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്തതിലെ സൂത്രധാരന്‍ ഉള്‍പ്പടെ ആറ് പേരാണ് പിടിയിലായത്.പുല്‍പ്പള്ളി സ്വദേശി സുജിത്ത് എറണാകുളം സ്വദേശി ശ്രീജിത്ത് എന്നിവരാണ് കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.കൂടെ ഉണ്ടായിരുന്ന വയനാട് സ്വദേശികളായ ജോബിഷ് ജോസഫ്,അഖില്‍ ടോം,അനു ഷാജി എന്നിവരെ പുല്‍പ്പള്ളി പോലീസിന് കൈമാറി.പുല്‍പ്പള്ളി സ്റ്റേഷനില്‍ എസ് എംഎസ് കേസിലടക്കം ഉള്‍പ്പെട്ട പ്രതികളാണിവര്‍.പുല്‍പ്പള്ളി സ്റ്റേഷനില്‍ എസ് എംഎസ് കേസിലടക്കം ഉള്‍പ്പെട്ട പ്രതികളാണിവര്‍. ഇവര്‍ക്ക് ഒളിസങ്കേതം ഒരുക്കികൊടുത്ത നമ്പിക്കൊല്ലി വയല്‍ മൗണ്ട് റിസോര്‍ട്ട് നടത്തിപ്പുകാരന്‍ ഷിജു അറസ്റ്റിലായിട്ടുണ്ട്.മലപ്പുറം കുഴല്‍പ്പണ കേസില്‍ ഇതോടെ 10 പേരെ അറസ്റ്റു ചെയ്തു.