മൊബൈല്‍ ചാര്‍ജര്‍ കേബിളില്‍ നിന്ന് തീപിടിച്ച് ബെഡ്റൂം ഭാഗികമായി കത്തി നശിച്ചതായി പരാതി. തോണിച്ചാല്‍ പൈങ്ങാട്ടിരി സ്വദേശിയും,മീനങ്ങാടി പോളി ടെക്നിക്കിലെ ഇലക്ട്രികല്‍ വിഭാഗം ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റ് ഇന്‍ ചാര്‍ജുമായ വികാസിന്റെ വീട്ടിലെ മുറിയിലാണ് തീപിടുത്തമുണ്ടായത്.ഓണ്‍ ചെയ്ത പ്ലഗില്‍ കണക്ട് ചെയ്തിരുന്ന മൊബൈല്‍ ചാര്‍ജര്‍ കേബിളില്‍ നിന്നാണ് തീപിടിച്ചതെന്നാണ് വികാസ് പറയുന്നത്. ഇന്നലെ വൈകിട്ട് 4 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് തീ പിടിച്ചത് കണ്ടത്.
വീട്ടില്‍ പ്രായമായ അമ്മ മാത്രമാണ് ഉണ്ടായിരുന്നതെന്നും, വലിയ അപകടത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് വികാസ് പറഞ്ഞു.രാവിലെ ഡ്യൂട്ടിക്ക് പോകുന്ന തിരക്കില്‍ വികാസ് പ്ലഗ്ഗില്‍ ചാര്‍ജര്‍ ഓഫാക്കാന്‍ മറന്നു പോയി.മൊബൈലിലേക്ക് കണക്ട് ചെയ്യുന്ന സോക്കറ്റ് ബെഡിലെ പുതിയകമ്പിളിക്കിടയില്‍ ആയിരുന്നു ഈ സമയം എന്തെങ്കിലും സ്പാര്‍ക്ക് വന്നതുമൂലമായിരിക്കാം തീ പിടിച്ചത് എന്നാണ്ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദധാരികൂടിയായ വികാസ് പറയുന്നത്.റെഡ്മി നോട്ട് 10 മാക്സ് പ്രോയുടെ ചാര്‍ജറില്‍ നിന്നാണ് തീ പടര്‍ന്നത്.കിടക്ക, കമ്പിളി, തലയിണ,ഫാന്‍, വസ്ത്രങ്ങള്‍ എന്നിവ പൂര്‍ണ്ണമായുംകട്ടില്‍ ഭാഗികമായും കത്തിനശിച്ചു.
തിരക്കില്‍മൊബൈല്‍ ചാര്‍ജ്ജര്‍ പ്ലഗ്ഗില്‍ നിന്നുംവെര്‍പെടുത്താതെ കുത്തിവെച്ചിട്ട് പുറത്ത് പോകുന്നതും, കുത്തിയിട്ട് സംസാരിക്കുന്നതും നമ്മള്‍ നിസാരമായി കാണുന്നു. ഈ അപകടം ഒരു മുന്‍കരുതലായ് കാണണമെന്നും എല്ലാവരും നിസാരമായ ഈ കാര്യം ശ്രദ്ധിക്കണമെന്നും അധ്യാപകനായ വികാസ്പറഞ്ഞു.