കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 2021-22 ലെ വനിതാ ശാസ്ത്രജ്ഞ ഫെലോഷിപ്പിന് അര്‍ഹയായി ഡോ. മെര്‍ലിന്‍ ലോപ്പസ്. വെല്ലൂര്‍ വി ഐ ടി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബയോ ഇന്‍ഫര്‍മേറ്റിക്‌സില്‍ പി എച് ഡി കരസ്ഥമാക്കിയ ഡോ മെര്‍ലിന്‍ ബയോ ഡൈവേഴ്‌സിറ്റി ഇന്‍ഫര്‍മേറ്റിക്‌സിലാണ് തുടര്‍ ഗവേഷണം നടത്തുന്നത്. വയനാട്ടിലെ വിവിധ കാലാവസ്ഥ മേഖലകളില്‍ നെല്ലിലെ കീട ബാധ എങ്ങനെ ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് പഠന വിഷയം.പുത്തൂര്‍വയല്‍ എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയമാണ് പ്രസ്തുത ഗവേഷണത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
പ്രൊജക്റ്റ് ഗ്രാന്റ് ആയി 2963000/ രൂപയാണ് ലഭിക്കുക.ഗവേഷണ നിലയം ഡയറക്ടര്‍ ഡോ വി. ഷക്കീലയാണ് സയന്റിസ്റ്റ് മെന്റര്‍.കല്‍പ്പറ്റ പാലമുറ്റം മാര്‍ട്ടിന്‍ ലോപ്പസിന്റെയും മേഴ്സിയുടെയും മകളാണ്. ഭര്‍ത്താവ് :ഡോ പ്രജീഷ് ടോമി (അസിസ്റ്റന്റ് പ്രൊഫസര്‍, വി ഐ ടി യൂണിവേഴ്‌സിറ്റി ) മകള്‍ : എല്‍ന മരിയ.