വയനാട് റോഡ് സേഫ്റ്റി വളണ്ടിയേഴ്‌സ് കല്‍പ്പറ്റ ടൗണിലെ മാഞ്ഞു പോയ മുഴുവന്‍ സീബ്ര ലൈനും പുനസ്ഥാപിച്ചു.
കോഴിക്കോട് സോണ്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍.രാജീവ് ഉദ്ഘാടനം ചെയ്തു.വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ അനൂപ് വര്‍ക്കി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ഉമ്മര്‍,എ എം വി ഐമാരായ ടി.എ സുമേഷ്, ഗോപീകൃഷണന്‍,കല്‍പ്പറ്റ ട്രാഫിക്ക് എസ് ഐ രാധാകൃഷണനും സംഘവും പരിപാടിക്ക് നേതൃത്വം നല്‍കി.
കല്‍പ്പറ്റടൗണില്‍ പ്രധാനപ്പെട്ടസ്ഥലങ്ങളിലെ സീബ്ര ലൈനുകള്‍ മാഞ്ഞു പോയതിനാല്‍ കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കുന്നതിന് ഏറെ പ്രയാസപ്പെട്ടിരുന്നു തന്നെയുമല്ല റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെ അപകടങ്ങളും സംഭവിച്ചിരുന്നു ഇതിന്റെ ഭാഗമായാണ് റോഡ് സേഫ്റ്റി വളന്റിയേഴ്‌സ് സീബ്ര ലൈനുകള്‍ പുനസ്ഥാപിച്ചത്.
സീബ്ര ലൈന്‍ പുനസ്ഥാപിക്കുന്ന വയനാട് റോഡ് സേഫ്റ്റി വളന്റിയര്‍മാരെ കല്‍പ്പറ്റ എം എല്‍ എ ടി .സിദ്ധീഖ് അഭിനന്ദിക്കുകയും ഏറെ നേരം വളന്റിയര്‍മാരൊടൊപ്പം ചെലവഴിക്കുകയും ചെയ്തു.മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വയനാട് റോഡ് സേഫ്റ്റി വളന്റിയര്‍ മാര്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം നല്‍കിയാണ് അദ്ധേഹം യാത്ര പറഞ്ഞത്.