കുരങ്ങ് ശല്ല്യത്താല്‍ പൊറുതിമുട്ടി ചെതലയം കൊമ്പന്‍മൂല നിവാസികള്‍. കൃഷിയിറക്കിയ നേന്ത്രവാഴ കുലകളാണ് പ്രധാനമായും കുരങ്ങുകള്‍ നശിപ്പിക്കുന്നത്.ഇതോടെ പകല്‍ സമയങ്ങളില്‍ പോലും കൃഷിക്ക് കാവലിരിക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍.കഴിഞ്ഞ ദിവസങ്ങളില്‍ കൃഷിയിടത്തില്‍ ഇറങ്ങിയ വാനരക്കൂട്ടം പ്രദേശവാസിയായ കൊമ്പന്‍മൂല ശങ്കരന്റെ പാതി മൂപ്പെത്തിയ നേന്ത്രകുലകള്‍ തിന്നു നശിപ്പിച്ചു.വാഴയ്ക്ക് പുറമെ പപ്പായ, കാപ്പി, പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വാനരന്‍മാര്‍ നശിപ്പിക്കുകയാണ്.ഈ സാഹചര്യത്തില്‍ വാനരശല്യത്തിന് പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഒന്നാം ഡിവിഷനില്‍പെടുന്ന ചെതലയം കൊമ്പന്‍മൂല പ്രദേശവാസികളാണ് കുരങ്ങു ശല്യത്താല്‍ ദുരിതത്തിലായരിക്കുന്നത്. നേരം പുലര്‍ന്നാല്‍ കൃഷിയിടത്തില്‍ ഇറങ്ങുന്ന വാനരക്കൂട്ടം കൃഷിയിടത്തിലെ കൃഷികള്‍ നശിപ്പിക്കുകയാണ്. പ്രധാനമായും നേന്ത്രവാഴ കുലകളാണ് വാനരന്‍മാര്‍ തിന്നും ഉരിഞ്ഞുകളഞ്ഞും നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കൃഷിയിടത്തില്‍ ഇറങ്ങിയ വാനരക്കൂട്ടം പ്രദേശവാസിയായ കൊമ്പന്‍മൂല ശങ്കരന്റെ പാതി മൂപ്പെത്തിയ നേന്ത്രകുലകള്‍ തിന്നു നശിപ്പിച്ചു. പകല്‍ സമയങ്ങളില്‍ പോലും കാവലിരുന്നാണ് ഈ കര്‍ഷകന്‍ കൃഷിയെ വാനരക്കൂട്ടത്തില്‍ നിന്നും സംരക്ഷിക്കുന്നത്. വാഴയ്ക്ക് പുറമെ പപ്പായ, കാപ്പി, പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വാനരന്‍മാര്‍ നശിപ്പിക്കുകയാണ്. ഇതുകാരണം വീട്ടാവശ്യത്തിനുപോലും ഒന്നും കൃഷിചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ് കര്‍ഷക ജനത. ഈ സാഹചര്യത്തില്‍ വാനരശല്യത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്.